KeralaLatest News

ചില ദേശാടനപ്പക്ഷികള്‍ക്ക് നമ്മുടെ നാട് ഇഷ്ടമായിട്ടുണ്ടെന്ന് പിണറായി; മോദിയെ ട്രോളിയതാണെന്ന് സോഷ്യല്‍ മീഡിയ

ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥരാക്കുകയോ, ഭയചകിതരാക്കുക്കുകയോ ചെയ്യുകയാണെന്നും പിണറായി പറഞ്ഞു. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

വിവിധ പരിപാടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് പിണറായിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ നരേന്ദ്രമോദിയെയല്ലേ പിണറായി ദേശാടനപക്ഷിയായി ഉപമിച്ചത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്.

അതേസമയം, വിവിധ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനുള്ളില്‍ കേരളത്തിലെത്തും. മധുരയിലെ പരിപാടി കഴിഞ്ഞ് കൊച്ചി നാവികസേനാ വിമാനത്താളത്തില്‍ ഉച്ചയ്ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്‌ളാന്റ് ഉദ്ഘാടനം ചെയ്യും. നാവികസേനാ വിമാനത്താളത്തില്‍ നിന്നും ഹെലികോപ്ടറില്‍ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാര്‍ഗമാണ് കൊച്ചി റിഫൈനറിയില്‍ എത്തുക. പിന്നീട് വൈകിട്ട് 4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. തുടര്‍ന്ന് നിരവധി പരിപാടികളില്‍ പങ്കെടുക്കുന്ന മോദി വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button