Latest NewsNewsIndia

അന്നാണ് അവള്‍ ആദ്യമായി മനസ്സ് തുറക്കുന്നത്; അവളുടെ മുഖം പകുതിയും പൊള്ളിപ്പോയതാണെന്ന് പറഞ്ഞു; നിങ്ങള്‍ എന്നെ കണ്ടാല്‍ ഭയക്കും; അന്ന് ഞാന്‍ തീരുമാനിച്ചു ഇവളാണെന്റെ പെണ്ണെന്ന്; യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

സൗന്ദര്യത്തിന് ഇപ്പോള്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന കാലഘട്ടമാണിത്. മനസിന്റെ സൗന്ദര്യമാണ് യഥാര്‍ഥ സൗന്ദര്യമെന്ന് പറയാറുണ്ടെങ്കിലും ഈ വാക്കുകളൊക്കെ എവിടെയോ പോയി മറഞ്ഞു. വിവാഹ കമ്പോളത്തിലെത്തുമ്പോള്‍ പലരും പ്രാധാന്യം നല്‍കുന്നത് സൗന്ദര്യത്തിന് തന്നെയാണ്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് സുന്ദരനോ സുന്ദരിയോ ആയാല്‍ ജീവിതം സന്തോഷകരമാണെന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തില്‍. പലരും സൗന്ദര്യം മുന്നില്‍ക്കണ്ട് വിവാഹം കഴിക്കുന്നവരുമുണ്ട്. അവരില്‍ നിന്നു വ്യത്യസ്തരാകുകയാണ് ലളിത എന്ന യുവതിയും ഭര്‍ത്താവും. ഇവരുടെ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഇവര്‍ വിവരിച്ചിരിക്കുന്നത്.

അവര്‍ പങ്കുവെച്ച അവരുടെ അനുഭവം നോക്കാം….

അപ്രതീക്ഷിതമായിട്ടാണ് ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍ വന്നത്. എന്റെ അമ്മയോട് സംസാരിക്കണം എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള ആവശ്യം. അമ്മ എന്റെയൊപ്പമില്ല, ഗ്രാമത്തിലാണ് താമസം, നിങ്ങള്‍ക്ക് നമ്പര്‍ തെറ്റി പോയതാകാമെന്ന് ആ ശബ്ദത്തിന്റെ ഉടമയെ അറിയിക്കുകയും ചെയ്തു. ക്ഷമിക്കണം സഹോദരാ എന്നുപറഞ്ഞ് അവര്‍ ഫോണ്‍വെച്ചു. തിരികെ വിളിച്ച് അവളാരാണെന്ന് ഞാന്‍ അന്വേഷിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും എനിക്ക് അവളെ മറക്കാനായില്ല. വീണ്ടും വിളിച്ചു, കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പതുക്കെ ഞങ്ങള്‍ എല്ലാദിവസവും സംസാരിച്ചു. ഒരു മാസത്തിന് ശേഷം അവളെന്നോട് പറഞ്ഞു, അധികം കാലം ഞാന്‍ ഫോണ്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന്. എന്താണ് അവള്‍ പറഞ്ഞതെന്ന് എനിക്ക് മനസ്ലായിരുന്നില്ല. പക്ഷേ അവള്‍ പറഞ്ഞത് എന്റെ മനസിനെ അലട്ടി, പിറ്റേദിവസം എന്താണ് കാരണമെന്ന് ചോദിച്ചു. അപ്പോഴാണ് അവള്‍ ആദ്യമായി അവളെക്കുറിച്ച് മനസ് തുറക്കുന്നത്. അവളുടെ മുഖം പകുതിയും പൊള്ളിപ്പോയതാണെന്ന് പറഞ്ഞു. അതിനെന്താണെന്നുള്ള ചോദ്യത്തിന്, നിങ്ങള്‍ എന്നെ കണ്ടാല്‍ ഭയക്കുമെന്ന് പറഞ്ഞു. ഞാനങ്ങനെ ഒരാള്‍ അല്ല എന്ന് പറഞ്ഞു.

ദിവസം തോറും എനിക്കവളെ കാണണമെന്നുള്ള ആഗ്രഹം കൂടി വന്നു. അങ്ങനെ ഞാന്‍ ഒരു തീരുമാനമെടുത്തു. ഒരു സുഹൃത്തിനൊപ്പം അവളുടെ ഗ്രാമത്തിലെത്തി. ആദ്യമായി ഞങ്ങള്‍ കണ്ടു. അവള്‍ മുഖത്തു നിന്നും ദുപ്പട്ടയെടുത്തു. അവളെ ഞാന്‍ കണ്ടു. ഒരു നിമിഷം ഞാന്‍ ഭയന്നു. ഞാന്‍ സിനിമയിലെ നായകനൊന്നുമല്ല, എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു. പക്ഷെ അവളുടെ നിഷ്‌കളങ്കമായ ചിരി എന്നെ ആകര്‍ഷിച്ചു. ആ നിമിഷം തീരുമാനമെടുത്തു, ലളിത തന്നെയാണ് എന്റെ വധുവെന്ന്.

അവള്‍ അവള്‍ക്ക് സംഭവിച്ച ദുരന്തം വിവരിച്ചു തുടങ്ങി. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളും അവളുടെ അര്‍ധസഹോദരനും തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കമുണ്ടായി. അവന്‍ പറഞ്ഞു, ‘നീ ധിക്കാരിയാണ്. നിന്റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും’. എന്നയാള്‍ ഭീഷണിപ്പെടുത്തി. അവളത് തമാശയായിട്ടാണ് കണ്ടത്. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം ശേഷം അവന്‍ തിരിച്ചു വന്നു. അവള്‍ പുറത്ത് പോകുന്ന സമയം അവളുടെ മുടി പിടിച്ചുവലിച്ചു. അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. അവളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. ചികില്‍യ്ക്കായി അവള്‍ ആസിഡ് അക്രമണത്തെ അതിജീവിച്ചവരുടെ ഒപ്പമെത്തി. അവസാനം എന്നിലും.

എങ്ങനെ എന്റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും നീയെങ്ങെ പൊരുത്തപ്പെടും എന്ന് പലരും എന്നോട് ചോദിച്ചു. ഞാനവരോട് പറഞ്ഞു സ്‌നേഹം അങ്ങനെയാണ്. ഇത് മറ്റുള്ളവരുടെ കാര്യമല്ല. എന്റെയും അവളുടെയും മാത്രം കാര്യമാണ്. നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരാളെ എവിടെ വച്ചാണ് നിങ്ങള്‍ കണ്ടെത്തുക എന്നറിയില്ല. അതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. നമ്മള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍ നമുടെ അടുത്തെത്തുമ്പോള്‍ നമ്മുടെ ഹൃദയമിടിക്കും.നമ്മള്‍ക്ക്ത് അറിയാന്‍ സാധിക്കും. അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവള്‍ എപ്പോഴും പ്രചോദനമാകുന്നൊരു പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, ദയാലുവാണ്, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയത്തേയാണ് കണ്ടത്. അതിലാണ് കാര്യം. അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button