Latest NewsKerala

മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കണ്ണൂര്‍ : മയക്കുമരുന്നുമായി യുവാവ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയില്‍. പയ്യന്നൂര്‍ തായിനേരി ബൈപ്പാസില്‍ ആസിബ് ബക്കറിനെയാണ് പൊലീസ് പിടികൂടിയത്. മാരക മയക്കുമരുന്നായ എംഡിഎംഎ ആണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച ഉച്ചയോടെ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്നും 2.160 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button