KeralaLatest NewsCrime

വിദേശമദ്യം കടത്താനുള്ള ശ്രമത്തിനിടെ മധ്യവയസ്‌കന്‍ തീവണ്ടിയില്‍ വെച്ച് പിടിയില്‍

കാസര്‍കോട് : കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ തീവണ്ടിക്കുള്ളില്‍ വെച്ച് പിടിയിലായി. ബാദൂര്‍ സ്വദേശി കൃഷ്ണന്‍ എന്ന ബാലകൃഷ്ണന്‍ ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. മംഗളൂരുകോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍വെച്ചാണ് 18 മില്ലിലിറ്റര്‍ വരുന്ന 35 പായ്ക്കറ്റ് മദ്യവുമായി ഇയാള്‍ അറസ്റ്റിലായത്. കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇയാളെ ഹൊസ്ദുര്‍ഗ് ജയിലിലേക്ക് മാറ്റി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയില്‍വേ പൊലീസ് റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button