KeralaLatest News

ജസ്‌ന മരിയ മരിച്ചിട്ടില്ല; തിരിച്ചെത്തുമെന്ന് കര്‍ണാടക പോലീസ്

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസ് ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നും കര്‍ണാടക പോലീസ്. കാണാതായി പത്തു മാസം കഴിഞ്ഞപ്പോഴാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക സന്ദേശം കര്‍ണാടക പോലീസില്‍നിന്നു കേരളത്തിന്റെ ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചത്. ജസ്‌ന തിരികെ എത്തുമെന്ന കര്‍ണാടക പോലീസിന്റെ സൂചന വിശ്വാസത്തിലെടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം.

കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും. എന്നാല്‍ ജസ്നയെ പിന്തുടരാന്‍ ഉദ്ദേശമില്ലെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കര്‍ണാടക പോലീസ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്നയെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല. അന്ന് രാത്രി ഏഴുമണിയോടെ പിതാവ് ജയിംസ് പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നത് വാന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എന്തെങ്കിലും സൂചന നല്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് ശ്രമിച്ചു. ബോക്സില്‍ നൂറിലധികം കത്തുകള്‍ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button