CinemaMollywoodNewsEntertainment

മിഖായേല്‍ ആദ്യ 4 ദിവസം കൊണ്ട് നേടിയത് 10 കോടി

കൊച്ചി: മികച്ച പ്രതികരണങ്ങള്‍ നേടി ‘മിഖായേല്‍’ പ്രദര്‍ശനം തുടരുന്നു. ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന് കേരളത്തിന് പുറത്തും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി ആദ്യ നാലു ദിവസം കൊണ്ട് തന്നെ ചിത്രം പത്തു കോടി രൂപ നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലാനായെത്തുന്നത്. കുഞ്ഞു പെങ്ങള്‍ക്ക് എല്ലാവിധ കരുത്തുമായി ഒപ്പം നില്‍ക്കുന്ന ‘മിഖായേല്‍’ എന്ന ടൈറ്റില്‍ കഥാപാത്രത്തയൊണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിവിന്റെ പെങ്ങളുടെ റോള്‍ അഭിനയിച്ചിരിക്കുന്നത് നവനി ദേവാനന്ദാണ്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കര്‍ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button