News

കുടിവെളളത്തിന് ആശ്രയിക്കുന്ന ആറ്റില്‍ മാലിന്യ നിക്ഷേപം; പ്രതികരിക്കാനൊരുങ്ങി പഞ്ചായത്ത്

തിരുവല്ല:  കുടിവെളളത്തിനായുളള ഏക ആശ്രയ മാര്‍ഗ്ഗനമായ പമ്പയുടെ കെെവഴികളില്‍ അറവ് മാലിന്യങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയ സേന രൂപീകരിക്കാനൊരുങ്ങി നെടുമ്പ്രം പഞ്ചായത്ത്.

. നീരേറ്റുപുറം ജലശുദ്ധീകരണ ശാലയില്‍ കുടിവെള്ള സംസ്കരണത്തിന് വെള്ളം ഉപയോഗിക്കുന്ന ആറ്റിലേക്കാണ് സാമൂഹ്യ വിരുദ്ധര്‍ അറവ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാലത്തിന് മുകളില്‍ നിന്ന് രാത്രിയിലാണ് മാലിന്യം തളളല്‍ . ഇതിമൂലം പരിസരത്ത് താമസിക്കുന്നവരും അസഹനായമായ ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുകയാണ്.

. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് കര്‍ശനമാക്കണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button