KeralaLatest NewsNews

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടി വീഴും! ബില്ലുകൾ പാസാക്കി നിയമസഭ

മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് തൽസമയം ചുമത്താവുന്ന പിഴ 5,000 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇനി കനത്ത ശിക്ഷാ നടപടി. 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി), 2024ലെ കേരള മുൻസിപ്പാലിറ്റി (ഭേദഗതി) എന്നീ ബില്ലുകളാണ് നിയമസഭ പാസാക്കിയിരിക്കുന്നത്. ഇതോടെ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്ക് പരമാവധി 50,000 രൂപ വരെ പിഴയും, ഒരു വർഷം വരെ തടവും ലഭിക്കും. കൂടാതെ, മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് തൽസമയം ചുമത്താവുന്ന പിഴ 5,000 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ പൊതു നികുതി കുടിശ്ശികയായി അവ കണക്കാക്കുന്നതാണ്.

മാലിന്യം വേർതിരിച്ച് നിക്ഷേപിക്കാത്തവർക്കെതിരെ, 1000 രൂപ മുതൽ 10,000 രൂപ വരെ പിഴ ചുമത്താനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് ഉണ്ട്. കടകളിൽ നിന്നോ, വാണിജ്യ സ്ഥാപനങ്ങളിൽ നിന്നോ മാലിന്യം വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്താൽ 5,000 രൂപ വരെ പിഴ ഈടാക്കും. അതേസമയം, റോഡ്, പൊതുസ്ഥലം, ജലാശയം, അഴുക്കുചാലുകൾ എന്നിവിടങ്ങളിൽ മാലിന്യം ഒഴുക്കിയാൽ 50,000 രൂപ വരെയാണ് പിഴ. ജലാശയങ്ങൾ മലിനപ്പെടുത്തുന്നവർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയും, 6 മാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കും.

Also Read: വയറ്റിൽ മുഴയെന്ന് കരുതി ഓപ്പറേഷൻ നടത്തി, പത്താം ക്ലാസുകാരിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 2കിലോ ഭാരമുള്ള മുടിക്കെട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button