KeralaLatest News

രാഹുൽ ഗാന്ധിയുടെ യോഗത്തിൽ അരലക്ഷത്തോളം ആളുകൾ പങ്കെടുക്കും

കൊച്ചി : കോൺഗ്രസ് അധ്യക്ഷൻ നാളെ കൊച്ചിയിലെത്തും. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തില്‍ സംബന്ധിക്കാനാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ചടങ്ങിൽ അരലക്ഷത്തോളം കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കും.

യോഗത്തിന് ശേഷം രാഹുൽ അന്തരിച്ച എം.ഐ. ഷാനവാസ് എം.പിയുടെ വീട്ടിലെത്തി കുടുബാംഗങ്ങളെ സന്ദർശിക്കും. ശേഷം 12.30ന് ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ച. അതിനുശേഷം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ സംബന്ധിക്കും. കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, പി.സി. ചാക്കോ എന്നിവര്‍ സംബന്ധിക്കും. 5.45ന് കൊച്ചിയില്‍ നിന്നും മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button