KeralaLatest NewsNews

ദേശീയ പതാക നിലത്ത് വീണതിനെത്തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി

ഞായറാഴ്ച്ച അവധിയായിരുന്നതിനാല്‍ പതാക താഴ്ത്താന്‍ ആരും എത്തിയിരുന്നില്ല

പാങ്ങോട്: താഴെ വീണു കിടന്ന പതാക നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാങ്ങോട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പാങ്ങോട് ചന്തക്കുന്ന് അങ്കണവാടിയിലാണ് ഇന്നലെ ഉച്ചയ്ക്ക് പതാക കൊടിമരച്ചുവട്ടില്‍ വീണു കിടന്ന നിലയില്‍ നാട്ടുകാര്‍ കാണുന്നത്.

26ന് രാവിലെയാണ് അംഗന്‍വാടിയില്‍ പതാക ഉയര്‍ത്തിയത്. എന്നാല്‍ ഇന്നലെ ഞായറാഴ്ച്ച അവധിയായിരുന്നതിനാല്‍ പതാക താഴ്ത്താന്‍ ആരും എത്തിയിരുന്നില്ല. ഉച്ചയോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് പതാക കൊണ്ടു പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button