Latest NewsIndia

നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ ഇഷ്ടമല്ലെങ്കില്‍ മോദിജിക്ക് വോട്ടു ചെയ്യുക : ഡല്‍ഹി ജനതയോട് അരവിന്ദ് കെജ് രിവാള്‍

ന്യൂഡല്‍ഹി : നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ മോദിജിക്ക് വോട്ടു ചെയ്യുവെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്് കെജ്‌രിവാള്‍. ഡല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായുള്ള സമ്പര്‍ക്കത്തിനിടെയാണ് അരവിന്ദ് കെജ്‌രിവാള്‍ ഈ പരാമര്‍ശം നടത്തിയത്.

‘നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് ആളുകളോട് ചോദിച്ചാല്‍ അവര്‍ മോദിജിയുടെ പേരു പറയും. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ അവര്‍ പറയും തങ്ങള്‍ക്ക് മോദിയെ ഇഷ്ടമായതു കൊണ്ടാണെന്ന്. നിങ്ങള്‍ തീരുമാനിക്കണം നിങ്ങള്‍ക്ക് മോദിജിയെയാണോ നിങ്ങളുടെ കുട്ടിയെയാണോ ഇഷ്ടമെന്ന്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അവര്‍ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍ക്കു വോട്ടു ചെയ്യുക. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ മോദിജിക്ക് വോട്ടു ചെയ്യുക’ കെജരിവാള്‍ പറഞ്ഞു.

മോദി ദല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിദ്യാലയം പോലും നിര്‍മ്മിച്ചിട്ടില്ലെന്നും അതിനാല്‍ ജനങ്ങള്‍ മോദി ഭക്തിയാണോ ദേശ ഭക്തിയാണോ വേണ്ടതെന്ന് തീരുമാനിക്കണമെന്നും രണ്ടും ഒരുമിച്ച് സാധ്യമല്ലെന്നും കെജരിവാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button