KeralaLatest News

വയനാട് സീറ്റ് ഘടക കക്ഷികള്‍ക്ക് കൊടുക്കില്ല, കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

കോഴിക്കോട് : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ ഘടകകഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതിന് പിന്നാലെ വയനാട് സീറ്റില്‍ അവകാശമുറപ്പിച്ച് കോണ്‍ഗ്രസ്. വയനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ലീഗ് ചോദിക്കാന്‍ സാധ്യതയുള്ള മൂന്നാം സീറ്റ് വയനാട് ആയിരിക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

വയനാട് യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. മികച്ച വിജയവും പ്രതീക്ഷിക്കുന്നുണ്ട്. അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കൂടുതല്‍ പേരുകള്‍ പരിഗണിക്കുന്നുവെങ്കിലും പതിനഞ്ചുദിവസത്തിനകം സ്ഥാനാര്‍ഥിയെ തീരുമാനിക്കും.

സംഘപരിവാര്‍ ഫാസിസത്തിനും ജാതിമത വേര്‍തിരിവുകള്‍ക്ക് ശ്രമിക്കുന്ന സംസ്ഥാന ഭരണകൂടത്തിനുമെതിരെയും നടത്തുന്ന സംസ്‌കാരയാത്ര നാളെ കാസര്‍ഗോട് നിന്നും ആരംഭിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ മുന്നൊരുക്കമെന്ന നിലയിലായിരിക്കും സംസ്‌കാര യാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button