Latest NewsIndia

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം; പക്ഷേ

അഹമ്മദ്നഗര്‍• മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വിജയ പരമ്പര തുടരുന്നു. ഏറ്റവും ഒടുവില്‍ അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രിഗോണ്ട മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. ആകെയുള്ള 19ൽ  11 സീറ്റുകൾ  ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 8 സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം വിജയിച്ചു.

ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണല്‍. 71 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 19 ല്‍ 10 സീറ്റുകളും സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്തിരുന്നു.

ബി ജെ പിയ്ക്ക് ഭൂരിപക്ഷം, പക്ഷെ കോണ്‍ഗ്രസ്-എന്‍.സി.പി പ്രസിഡന്റ്

മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റിനെ വോട്ടർമാർ നേരിട്ടാണ്  തെരഞ്ഞെടുക്കുന്നത്. ബി.ജെ.പിയുടെ സുനിത ഷിന്‍ഡേ, കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ ശുഭാംഗി പോട്ടെ, സംഭാജി ബ്രിഗേഡ് സ്ഥാനാര്‍ഥി സിറാബ്ജി ഖുറേഷി എന്നിങ്ങനെ മൂന്ന് പേരാണ് പ്രസിഡന്റ് സ്ഥാനത്തിനായി മത്സര രംഗത്തുണ്ടായിരുന്നത്. ബി.ജെ.പിയുടെ സുനിതയെ 1,500 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ്- എന്‍.സി.പി സ്ഥാനാര്‍ഥി ശുഭാംഗി പരാജയപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button