CinemaNewsEntertainmentHollywood

ഓസ്‌കറിന് മുമ്പ് ബ്ലാക്ക്പാന്തര്‍ വീണ്ടും റിലീസിനൊരുങ്ങുന്നു

സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഓസ്‌കറിന് മുമ്പ് യു.എസ്സില്‍ വീണ്ടും റിലീസിനൊരുങ്ങി ബ്ലാക്ക് പാന്തര്‍. ബ്ലാക് ഹിസ്റ്ററി മാസമായ ഫെബ്രുവരി ആദ്യ വാരം എ.എം.സി തിയേറ്ററില്‍ സൌജന്യമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് നിര്‍മ്മാതാക്കളായ ഡിസ്‌നി പിറഞ്ഞു. ഇത് യുണൈറ്റഡ് നീഗ്രോ കോളേജ് ഫണ്ടിലേക്ക് വലിയൊരു സംഭാവന നല്‍കാനും സഹായകമാകുമെന്നും ഡിസ്‌നി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 2018ല്‍ റിലീസ് ചെയ്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ബ്ലാക്ക് പാന്തര്‍ റിലീസിനൊരുങ്ങുന്നത്. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡിലെ മികച്ച ചിത്രത്തിനുള്ള എസ്.എ.ജി പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും 700 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹീറോ ചിത്രം തൊണ്ണൂറ്റിയൊന്‍പതാമത് അക്കാദമി അവാര്‍ഡ്‌സില്‍ ഏഴ് നോമിനേഷനുകളാണ് നേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button