Latest NewsInternational

ഓസ്‌കര്‍ വേദിയില്‍ നടിയുടെ വസ്ത്രം കസേരയില്‍ കുരുങ്ങി;പിന്നീട് സംഭവിച്ചത്

ലോസ്‌ആഞ്ചലസ്: മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ റെജിന കിംഗിനും. അവാര്‍ഡ് വാങ്ങാനായി ഓസ്‌കര്‍ വേദിയിലേക്ക് കയറുന്നതിനിടെ റെജീനയുടെ വസ്ത്രം കസേരയില്‍ കുടുങ്ങി പോവുകയായിരുന്നു. ഇതോടെ തെന്നിവീഴാന്‍ പോയ നടിയെ ഒപ്പമുണ്ടായിരുന്ന നടന്‍ ക്രിസ് ഇവന്‍സ് വീഴാതെ പിടിച്ചുനിര്‍ത്തുകയായിരുന്നു.

റെജിനയെ കൈകളില്‍ താങ്ങി പിടിച്ച്‌ വേദിയിലെ സ്റ്റെപ്പുകള്‍ കയറാന്‍ സഹായിച്ചതിനു ശേഷമായിരുന്നു ക്രിസ് തിരിച്ചിറങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മനുഷ്യത്വത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുമായി ഓസ്‌കാര്‍ വേദിയിലെ യഥാര്‍ത്ഥ ഹീറോ ആയത് ക്രിസ് ഇവന്‍സ് ആണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്. ട്വിറ്റര്‍ പേജുകളിലൂടെ താരത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button