Latest NewsKerala

കേരളത്തില്‍ വംശീയ വേര്‍തിരിവിന് ഇരയായെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന്‍

കൊച്ചി: കേരളത്തില്‍ വംശീയ വേര്‍തിരിവിന് ഇരയായെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന്‍ രംഗത്ത്. സഞ്ജയ് ഗുപ്തയാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കുടുംബവുമായി കൊച്ചിയിലെത്തിയപ്പോഴാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് സംവിധായകന്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ പ്രമുഖ സീ ഫുഡ് റസ്റ്റോറന്റായ സീഗളില്‍വച്ചാണ് വിവേചനം നേരിട്ടതെന്ന് സഞ്ജയ് വെളിപ്പെടുത്തി.

‘അഞ്ച് ദിവസത്തെ കേരള യാത്രയ്ക്കിടയില്‍ ഒരു വൈകുന്നേരമാണ് സ?ഗളില്‍ എത്തിയത്. എട്ട് പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന് സുര്യാസ്തമയം കണ്ട് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ടേബിള്‍ നല്‍കണമെന്ന് റസ്റ്റോറന്റ് ജീവനക്കാരനോട് പറഞ്ഞു. എന്നാല്‍ ആ ടേബിളുകളെല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു മറുപടി’,. ടേബിള്‍ ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് അടുത്തുള്ള മറ്റൊരു റെസ്റ്റോറന്റിലേക്ക് മാറുകയായിരുന്നു സഞ്ജയും കുടുംബവും.

എന്നാല്‍ അവിടേനിന്ന് നോക്കിയപ്പോള്‍ ജലോപരിതലത്തിലെ തട്ടിനു മുകള്‍ഭാഗത്തെ സീറ്റുകള്‍ വെള്ളക്കാര്‍ക്ക് മാത്രമായി മാറ്റിവച്ചിരിക്കുകയാണെന്ന് താന്‍ മനസ്സിലാക്കിയെന്ന് സഞ്ജയ് പറയുന്നു. ഒഴിഞ്ഞ മേശകള്‍ ഉണ്ടായിട്ടും ഇന്ത്യക്കാര്‍ക്ക് നല്‍കുന്നില്ല മറിച്ച് റസ്റ്റോറന്റിലെ മറ്റൊരു ഭാഗത്തായാണ് ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്ന് സഞ്ജയ് പറഞ്ഞു.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സഞ്ജയ് ഇതേക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. ട്വീറ്റിന് താഴെ വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുമായി നിരവധി ആളുകള്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button