Latest NewsIndia

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് മറവി രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഫെര്‍ണാണ്ടസ്. എന്‍ഡിഎയുടെ കണ്‍വീനര്‍ ആയിരുന്നു അദ്ദേഹം.

പൊഖ്‌റാന്‍ ആണവ പരീക്ഷണ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയ്ക്ക് എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്യം നല്‍കിയ നേതാവായിരുന്നു.

14-ാം ലോക്സഭയില്‍വാജ്‌പേയ് സര്‍ക്കാരിന്റെ മന്ത്രിസഭയിലെ അംഗമായിരുന്നു അദ്ദേഹം വ്യവസായ-റെയില്‍വെ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. 15-ആം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button