Latest NewsKerala

പാചകവാതകത്തിന് തീ പടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതികള്‍ മരിച്ചു

കൊല്ലം : പാചകവാതകത്തില്‍ തീ പടര്‍ന്നുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര അമ്പലത്തുംകാല പാലവിള പുത്തന്‍ വീട്ടില്‍ യോഹന്നാന്‍ (60) ഭാര്യ അന്നമ്മ (57) എന്നിവരാണ് അപകടത്തില്‍ മരണമടഞ്ഞത്.

ഇന്നലെ പുലര്‍ച്ചെ 5.30 ന് ആയിരുന്നു അപകടം. ഗുരുതരമായി പൊളളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ ഇരുവരും മരണമടഞ്ഞു. അപകടം നടക്കുമ്പോള്‍ രണ്ട് പേരും അടുക്കളയില്‍ ആയിരുന്നുവെന്നാണ് വിവരം.

മകന്‍ ജോമോന്‍ മുകളിലെ നിലയില്‍ ആയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ അടുകളയും രണ്ട് മുറികളും പൂര്‍ണമായും തകര്‍ന്നു. കൊട്ടാരക്കരയില്‍ നിന്നും അഗ്‌നിശമനസേന എത്തി വാതക സിലണ്ടറുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button