KeralaLatest News

നിലവിലെ ജി എസ്ടി പൊളിച്ചെഴുതുമെന്ന് രാഹുല്‍

കൊച്ചി :  നിലവിലെ രാജ്യത്തെ ജിഎസ്ടി അപ്രയോഗികമാണെന്നും അധികാരത്തില്‍ എത്തിയാല്‍ പൊളിച്ചെഴുതുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ കോണ്‍ഗ്രസിന്‍റെ പരിപാടിയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

രാജ്യത്തെ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഓരോ ഭാരതീയന്‍റെയും അക്കൗണ്ടിലേക്ക് ആ പണം എത്തിക്കുമെന്നും അദ്ദേഹം വാഗാദാനം നല്‍കി.

മിനിമം വേതനം ഉറപ്പാക്കുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ വിപ്ലവമാണെന്നും അത് രാഹുല്‍ നടപ്പക്കുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. പ്രസംഗത്തിനായി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചപ്പോള്‍ തന്നെ സദസ്സ് ഇളകിമറിഞ്ഞിരുന്നു . പ്രസംഗിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചപ്പോഴും ആര്‍പ്പുവിളികള്‍ ആവര്‍ത്തിച്ചു. ഇരുപതില്‍ ഇരുപത് സീറ്റും നേടണം എന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്നും നമ്മള്‍ ഒരുമിച്ചു നിന്നാല്‍ അതുനടക്കുമെന്നും പ്രസംഗത്തിനിടെ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍രാഹുലിനൊപ്പം കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ വേദിയിലെത്തി. പ്രതിപക്ഷ നേതാവും വേദിയില്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button