NattuvarthaLatest NewsKerala

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് മണാശ്ശേരിയിൽ ബൈക്കിൽ കാറിടിച്ച് മുക്കം കുമരനല്ലർ പുൽപ്പറമ്പിൽ അബ്ദുൽ ജബ്ബാർ ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഭാര്യ സക്കീനയെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെസ്റ്റ് മണാശ്ശേരിയിൽ വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറ് ഇടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ ജബ്ബാർ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button