Latest NewsIndia

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 12 മരണം; രണ്ടുപേരുടെ നില ഗുരുതരം

ഉ​ജ്ജ​യി​ന്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​ന്‍ ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ 12 പേ​ര്‍ മ​രി​ച്ചു. കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ രാം​ഗ്രാ​ഹ് ഗ്രാ​മ​ത്തി​ലാണ് സംഭവം. തി​ല​കേ​ശ്വ​ര്‍ കോ​ള​നി​ക്കു സ​മീ​പ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. അപകടത്തിൽപെട്ട ഒരാളുടെ നില ഗുരുതരമാണ്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുമായി സ്നേഹം അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംഭവത്തിൽ അനുശോചനം അറിയിച്ചു.

അതേസമയം ആന്ധ്രാപ്രദേശിലും ഇന്നലെ ഒരു അപകടം റിപ്പോർട്ട് ചെയ്തിരുന്നു. 50 കുട്ടികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽ പെടുകയായിരുന്നു.മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ താജുദിൻ വാഹനം ഓടിച്ച സമയത്ത് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button