Latest NewsKerala

ശബരിമല വിഷയം; സ്ത്രീ സ്വാതന്ത്യത്തെ അംഗീകരിക്കുന്നുവെന്ന് രാഹുല്‍

കൊച്ചി :   ശബരിമലയിലെ വിഷയത്തില്‍ താന്‍ സ്ത്രീ സ്വതന്ത്യത്തെ അംഗീകരിക്കുന്നുവെന്നും അതേ സമയം സംസ്കാരത്തേയും പാരമ്പര്യത്തേയും മാനിക്കുന്നതായി രാഹുല്‍ നിലപാട് വ്യക്തമാക്കി . കൊച്ചി മറെയ്ന്‍ ട്രെെവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

നിരവധി കോണ്‍ഗ്രസ് നേതാക്കളായിരുന്നു വേദിയില്‍ സന്നിഹിതരായിരുന്നത്. ഉമ്മന്‍ചാണ്ടിയായിരുന്നു പ്രധാന ആകര്‍ഷണം. അദ്ദേഹത്തെ വേദിയില്‍  സംസാരിക്കാനെത്തിയ മുതല്‍ പ്രവര്‍ത്തകര്‍ വലിയ ആഹ്ളാദമാണ് പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറ്റ് പ്രമുഖരായ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു.

പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്നും അത് അവരുടെ അക്കൗണ്ടിലേക്ക് എത്തിച്ച് നല്‍കുമെന്നും വീണ്ടും താന്‍ നല്‍കിയ വാഗ്ദാനം ആവര്‍ത്തിച്ചു. മിനിമം വേതനം ഉറപ്പാക്കുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ വിപ്ലവമാണെന്നും അത് രാഹുല്‍ നടപ്പക്കുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കുകയുണ്ടായി.

നിലവിലെ രാജ്യത്തെ ജിഎസ്ടി അപ്രയോഗികമാണെന്നും അധികാരത്തില്‍ എത്തിയാല്‍ പൊളിച്ചെഴുതുമെന്നും പ്രസംഗമദ്ധ്യേ അദ്ദേഹം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രത്തേയും അദ്ദേഹം വിമര്‍ശിച്ചു. പ്രളയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ കേരളത്തെ കെെ പിടിച്ചുയര്‍ത്താനുളള നടപടികള്‍ ചെയ്തില്ലെന്നും   കര്‍ഷകരേയും യുവാക്കളേയും കേന്ദ്രം വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button