KeralaLatest News

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍. 24,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3075 രൂപയാണ്.

കഴിഞ്ഞ ശനിയാഴ്ച ഒറ്റയടിക്ക് പവന് 400 രൂപകൂടിയിരുന്നു. ഒരുമാസത്തിനിടെ പവന് 1200 രൂപയോളമാണ് വര്‍ധിച്ചത്. പവന് 400 രൂപകൂടി ഉയര്‍ന്നാല്‍ 25,000ല്‍ സ്വര്‍ണ വില എത്തും.

അമേരിക്ക ഭരണപ്രതിസന്ധിയിലേയ്ക്കുനീങ്ങുമോയെന്ന ആശങ്കയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button