Latest NewsIndia

അടുത്ത നാല് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആയിരം ഗോശാലകള്‍ പണിയുമെന്ന് : കമല്‍ നാഥ്

ഭോപ്പാൽ : അടുത്ത നാല് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആയിരം ഗോശാലകള്‍ പണിയുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ഗോശാല നടപ്പാക്കുന്നതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുകൂടി പൂര്‍ത്തീകരിക്കുകയാണ്. മധ്യപ്രദേശിൽ 614 സ്വകാര്യ ഗോശാലകള്‍ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സർക്കാരിന്റെ കീഴിൽ ഒരു ഗോശാല പോലും ഇല്ല. ഏകദേശം ഒരുലക്ഷത്തോളം പശുക്കളേയും പശുക്കുട്ടികളേയും ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന തരത്തിലാകും ഇത് പണിയുകയെന്ന് കമല്‍ നാഥ് പറഞ്ഞു.

പദ്ധതിയുടെ മേൽനോട്ട ചുമതല പ്രാദേശിക വികസന വിഭാഗമായിരിക്കും വഹിക്കുക. ഇതോടൊപ്പം ഇവരെ കൂടാതെ ഗ്രാമപഞ്ചായത്തുകള്‍, സ്വയം സഹായ സംഘങ്ങള്‍, സംസ്ഥാന ഗോ സംരക്ഷണ ബോര്‍ഡിനു കീഴിനുള്ള സംഘടനകള്‍, ജില്ലാ കമ്മിറ്റികള്‍ തെരഞ്ഞെടുത്ത സംഘടനകള്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാകും.

പശു സംരക്ഷണം കോൺഗ്രസ്സിന് വെറും അധരവ്യായാമം മാത്രമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തെ ഏക ഗോ സങ്കേതമായ സലേറിയയില്‍ തണുപ്പും വിശപ്പും മൂലം 50 പശുക്കളാണ് ചത്തൊടുങ്ങിയതെന്ന് ബിജെപി നേതാവ് രാകേഷ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button