Food & Cookery

കുട്ടികള്‍ക്ക് സ്‌നാക്‌സ് ആയി ഉപയോഗിയ്ക്കാന്‍ വെജിറ്റബിള്‍ സാന്‍വിച്ച്

വെജിറ്റബിള്‍ സാന്‍വിച്ച് എങ്ങനെ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങല്‍

മള്‍ട്ടി ഗ്രെയിന്‍ ബ്രഡ്
മയോണൈസ്
സവാള
കാരറ്റ്
ഉരുളക്കിഴങ്ങ്്
കുരുമുളകു പൊടി
കാപ്സിക്കം
ഒലിവ് ഓയില്‍

ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കുക. ഇതില്‍ സവാള, കാരറ്റ്, പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ കാപ്സിക്കവും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് വാങ്ങുക.
ഇനി ബ്രഡില്‍ കുറച്ചു ചീസ് തേയ്ക്കുക. ഇനി ഇതില്‍ നന്നായി മയോണൈസ് തേയ്ക്കുക. ഇനി ബ്രഡ് നിറയുന്ന രീതിയില്‍ ഫില്ലിങ്ങ് വെയ്ക്കുക. മറ്റൊരു സ്ലൈസ് ബ്രഡ് അതിനു മുകളില്‍ വെയ്ക്കുക.
സാന്‍വിച്ച് റെഡി. ചൂടോടെ ഉപയോഗിക്കാം. ഇത് കുട്ടികള്‍ക്ക് ലഞ്ച് പാക്കായി പെട്ടെന്നുണ്ടാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button