KeralaNews

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 20 സീറ്റിലും ജനങ്ങള്‍ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് 20 സീറ്റിലും എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള ഒരുക്കം ജനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍നിന്ന് ജയിക്കുന്ന എല്‍ഡിഎഫുകാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. കര്‍ണാടകത്തിലേതുപോലത്തെ അവിശ്വാസിക്കേണ്ട അവസ്ഥ ഇവിടെയുണ്ടാകില്ല. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതില്‍ യുഡിഎഫ് വിഷമിച്ചിട്ട് കാര്യമില്ല. ശബരിമലയുടെ പേരില്‍ കേരളത്തില്‍വന്ന് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിനെതിരെ പ്രധാനമന്ത്രി പ്രസംഗിച്ചിട്ടും യുഡിഎഫ് അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. കേരളത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വലിയ അബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസ് പണ്ട് വലിയ പാര്‍ടി തന്നെയായിരുന്നു. ശോഷിച്ച് ശോഷിച്ച് ആ പാര്‍ടി ഇപ്പോള്‍ എവിടെയെത്തിയെന്ന് ചിന്തിക്കണം. പഴയ മഹാമേരുവല്ല ഇപ്പോള്‍ കോണ്‍ഗ്രസ്. എങ്ങനെ ഈ ശോഷണം സംഭവിച്ചു. മൂന്നോ നാലോ സംസ്ഥാത്ത് മാത്രമായി നിങ്ങളുടെ നിങ്ങളുടെ സ്വാധീനം. പ്രാദേശിക സഖ്യങ്ങളെ കോണ്‍ഗ്രസ് വലിയതായി കാണണം. ബിജെപി ഇനി അധികാരത്തില്‍വന്നാല്‍ രാജ്യം തകരും. അതിനാല്‍ ബിജെപി തകരണം. എന്നാല്‍ ബിജെപി തകരുമ്പോള്‍ തങ്ങളാണ് എല്ലാത്തിലും മുകളിലെന്ന് കോണ്‍ഗ്രസ് ധരിക്കരുത്.

ശബരിമലയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനുനേരെ ആക്രമണം നടത്തുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സുപ്രിംകോടതി വിധി ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥാനാണ് പ്രധാനമന്ത്രി. മാത്രമല്ല, നിലയ്ക്കലിലും സന്നിധാനത്തും ആക്രമണം നടത്തിയും അയ്യപ്പ വിഗ്രഹത്തിനുനേരെ പുറം തിരിഞ്ഞുനിന്നും നമ്മുടെ സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിച്ചത് മോഡിയുടെ അനുയായികളാണ്. മോഡി പ്രസംഗത്തില്‍ കമ്യൂണിസ്റ്റുകാരെ കുറ്റം പറഞ്ഞു എന്നതിന്റെ പേരില്‍ യുഡിഎഫ് അനങ്ങാതിരുന്നു. വേറിട്ട സ്വരം നിങ്ങളില്‍നിന്ന് ഉണ്ടാകണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button