Latest NewsUK

ബ്രെക്‌സിറ്റ് കരാര്‍: ഭേദഗതികള്‍ അംഗീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്

ബ്രെക്‌സിറ്റ് ശേഷവും വടക്കന്‍ അയര്‍ലന്‍ഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള ബദല്‍ നീക്കങ്ങള്‍ നടത്താനാണ് അനുമതി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിലെ പ്രശ്‌നങ്ങള്‍ മറി കടക്കാന്‍ ഗ്രഹാം ബ്രാഡി കൊണ്ടു വന്ന സര്‍ക്കാര്‍ അനുകൂല ഭേദഗതി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചു. 16 വോട്ടുകള്‍ക്കാണ് ഭേദഗതി പാസ്സായത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പിരിയാന്‍ തയ്യാറാക്കിയ ബ്രെക്‌സിറ്റ് കരാറിലെ ഭേദഗതികളാണ് പാര്‍ലമെന്റ് പാസ്സാക്കിയത.് അതേസമയം ാറ്റങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കൂടി അംഗീകരിക്കണം.

ബ്രെക്‌സിറ്റ് ശേഷവും വടക്കന്‍ അയര്‍ലന്‍ഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള ബദല്‍ നീക്കങ്ങള്‍ നടത്താനാണ് അനുമതി. അതേസമയം വോട്ടെടുപ്പിന് മുമ്പ് ബ്രേഡിയുടെ ഭേദഗതി നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണമെന്ന് തെരേസ മേ അഭ്യര്‍ത്ഥിച്ചു. ബ്രേഡിയുടെ നിര്‍ദ്ദേശത്തെ പിന്തുണക്കുന്നതോടെ ഉടമ്പടിയുടെ നിയമ പരിധിക്ക് അകത്ത് നിന്ന് സമാവായ ചര്‍ച്ചകള്‍ നടത്താന്‍ കഴിമുമെന്ന് മേയ് പറഞ്ഞിരുന്നു.

അതേസമയം ഉപാധികളില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ഭേദഗതി എംപിമാര്‍ തള്ളി. പാര്‍ലമെന്റില്‍ തീരുമാനം കണക്കിലെടുത്ത് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി മാറ്റങ്ങളോടു കൂടിയ കരാര്‍ സാധ്യമാക്കന്‍ പറ്റുമെന്നാണ് തെരേസാ മേയുടെ പ്രതീക്ഷ. മാര്‍ച്ച് 29ന് തന്നെ ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ട് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button