UAELatest NewsNewsInternationalGulf

അനുചിതം: യൂറോപ്യൻ യൂണിയൻ മേധാവിയുടെ വംശീയ പരാമർശത്തെ തള്ളി യുഎഇ

അബുദാബി: യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറെലിന്റെ വംശീയ പരാമർശം തള്ളി യുഎഇ. പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്നാണ് യുഎഇയുടെ നിലപാട്.

Read Also: ദീപാവലിയുടെ അന്ന് അതിരാവിലെ ശരീരമാസകലം എണ്ണ തേച്ച് കുളിക്കണമെന്ന് പറയുന്നതിന് പിന്നിൽ

ബഹുസ്വരത, സഹവർത്തിത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകുന്ന സമയത്തെ പരാമർശങ്ങൾ നിരാശാജനകമാണെന്നും യുഎഇ ചൂണ്ടിക്കാട്ടി. യൂറോപ്പ് ഒരു പൂന്തോട്ടമാണെന്നും എന്നാൽ ലോകത്തിന്റെ ഭൂരിഭാഗവും ഒരു കാടാണെന്നും കാടിന് പൂന്തോട്ടത്തെ ആക്രമിക്കാൻ കഴിയുമെന്നുമായിരുന്നു യൂറോപന്യൻ യൂണിയന്റെ പരാമർശം. അസഹിഷ്ണുതയ്ക്കും വിവേചനത്തിനും ഇടയാക്കുന്ന പരാമർശത്തിനെതിരെ വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

യുഎഇയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ ആക്ടിങ് ഹെഡ് എമിൽ പോൾസനോട് വിഷയത്തിൽ രേഖാമൂലം വിശദീകരണം നൽകണമെന്നും യുഎഇ ആവശ്യപ്പെട്ടു.

Read Also: മുതിർന്ന പൗരന്മാർക്ക് ഫിക്സഡ് ഡെപ്പോസിറ്റിന് കൂടുതൽ പലിശ നൽകി എസ്ബിഐ, പുതുക്കിയ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button