Latest NewsIndia

പാര്‍ട്ടി പച്ചക്കൊടി കാണിച്ചു; മഥുരയില്‍ വീണ്ടും മത്സരിക്കുമെന്ന് ഹേമമാലിനി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഥുര മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനൊരുങ്ങി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ബിജെപി നേതൃത്വം അനുമതി നല്‍കിയതായി ഹേമമാലിനി വെളിപ്പെടുത്തി. വീണ്ടും മത്സരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ഹേമമാലിനി പറഞ്ഞു. മഥുര റെയില്‍വേ സ്റ്റേഷനെ ആധുനികവത്ക്കരിക്കാന്‍ സാധിച്ചുവെന്നും കിഴക്കന്‍ യു.പിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഇനി മണ്ഡലത്തില്‍ നിന്ന് ലക്നൗവിലേക്ക് പുതിയ ട്രെയിന് കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. 2014 തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിയുടെ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് മഥുരയില്‍ ഹേമമാലിനി ജയിച്ചത്. 3,30,743 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവര്‍ക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button