News

വന്‍ കഞ്ചാവ് വേട്ട : പിടികൂടിയത് 9 കിലോ കഞ്ചാവ്

പാലക്കാട്: സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. പാലക്കാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒന്‍പതേകാല്‍ കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ മൂന്ന് പേരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു. ജില്ലയില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പിടികൂടിയത് 30 കിലോ കഞ്ചാവും 300 ഓളം ലഹരി ഗുളികളുമാണ്. എല്ലാ കേസുകളിലും പ്രതികള്‍ യുവാക്കളാണെന്ന് എക്‌സൈസ് അറിയിച്ചു.

അറസ്റ്റിലായവര്‍ 25 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. . കോഴിക്കോട് സ്വദേശി ആഷിഷ്, മലപ്പുറം തിരൂര്‍ സ്വദേശി നൗഷാദ്, എറണാകുളം ആലുവ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെ റോഡ് മാര്‍ഗമാണ് ജില്ലയിലൂടെ ഇപ്പോള്‍ കഞ്ചാവ് കടത്ത് നടക്കുന്നത്. വിലകൂടിയ ബൈക്കുകള്‍ ഉപയോഗിച്ചാണ് കഞ്ചാവ് കടത്തല്‍ നടത്തിയിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button