Latest NewsCricket

ഹാമിള്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച : നൂറ് റണ്‍സ് പോലും തികയ്ക്കാതെ ഇന്ത്യ പുറത്ത്

ഹാമിള്‍ട്ടണ്‍ : തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിനെതിരെ ശക്തമായി പ്രത്യാക്രമണ നടത്തി ന്യൂസിലന്റെ ടീം. നാലാം ഏകദിനത്തില്‍ നൂറ് റണ്‍ പോലും തികയ്ക്കാനാവാതെ ന്യൂസിലന്റെ ബോളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യ അടിയറവ് പറഞ്ഞു. 30.5 ഓവറില്‍ 92 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.

10 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്തത്. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ഏഴാമത്തെ സ്‌കോറാണിത്. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിച്ചത്. രോഹിതിന്റെ 200 ാം ഏകദിന മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

37 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 18 റണ്‍സുമായി പുറത്താകാതെ നിന്ന യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്‍പതാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനൊപ്പം ചാഹല്‍ കൂട്ടിച്ചേര്‍ത്ത 25 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. കുല്‍ദീപ് 33 പന്തില്‍ ഒരു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത് പുറത്തായി. ശിഖര്‍ ധവാന്‍ 13(20), രോഹിത് ശര്‍മ 7(23), അമ്പാട്ടി റായുഡു (0), ദിനേഷ് കാര്‍ത്തിക് (0), ഹാര്‍ദിക് പാണ്ഡ്യ 16(20) എന്നിവരുടെ പ്രകടനം നിരാശജനകമായിരുന്നു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡിന് 9 ഓവറില്‍ 50 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. റോസ് ടെയ്!ലര്‍ 5(8), ഓപ്പണര്‍ ഹെന്റി നിക്കോള്‍സ് 19(25) എന്നിവര്‍ ക്രീസില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button