KeralaLatest News

തേക്കടിയില്‍ വിദേശ ദമ്പതിമാരുടെ മകള്‍ക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരുക്കേറ്റു

കുമളി: അഞ്ച് വയസുകാരിക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. തേക്കടി വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ വിദേശ ദമ്പതിമാരുടെ മകള്‍ക്കാണ് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടിയുടെ അരയ്ക്ക് താഴെയായി മുറിവേറ്റു. ഇംഗ്ലണ്ട് സ്വദേശികളായ മിഷാ വാര്‍നെക്- ഹനാകോ ദമ്പതിമാരുടെ ഇളയമകളായ യൂന അസാനോയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ബോട്ടിങ്ങിന് പോയി തിരികെയെത്തിയ ഇവര്‍ ലാന്‍ഡിങ്ങിലൂടെ നടന്നുപോകുന്നതിനിടയില്‍ രണ്ട് കുരങ്ങുകള്‍ യൂനയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button