KeralaLatest News

ഈ സ്‌കൂളിലെ കുട്ടികള്‍ക്കിനി ബാഗിന്റെ ഭാരം ചുമക്കേണ്ട

രണ്ട് സെറ്റു പാഠപുസ്തകങ്ങളില്‍ ഒന്ന് സ്‌കൂളിലും മറ്റൊന്ന് വീട്ടിലുമാണ്

കല്‍പ്പറ്റ: വയനാട് തരിയോട് എസ്എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ കൂടുതല്‍ ഭാരം ചുമാക്കാതെ സ്‌കൂളില്‍ പോകാം. കുട്ടികളുടെ പാഠപുസ്‌കങ്ങളുടെ എണ്ണം ക്രമീകരിച്ചാണ് സ്‌കൂളില്‍ ഇത് നടപ്പാക്കുന്നത്. അധ്്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ തീരുമാനത്തിന് ഒടുവിലാണ് സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ചത്. ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് പുസ്തകം മാത്രം സ്‌കൂളില്‍ കൊണ്ടു പോയാല്‍ മതി.

രണ്ട് സെറ്റു പാഠപുസ്തകങ്ങളില്‍ ഒന്ന് സ്‌കൂളിലും മറ്റൊന്ന് വീട്ടിലുമാണ്. ഇതില്‍ ഒരുസെറ്റ് പഴയ പാഠപുസ്തകങ്ങള്‍ ശേഖരിച്ച് ക്രമീകരിച്ചതാണ്.

വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങള്‍ അടങ്ങിയ ബോക്സ്, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍, നോട്ട്ബുക്കുകള്‍ എന്നിവ ക്രമീകരിക്കാന്‍ എല്ലാ ക്ലാസുകളിലും പ്രത്യേകം അലമാരകളും സ്ഥാപിച്ചിട്ടുണ്ട്. ബാഗില്ലാ സ്‌കൂള്‍ എന്ന പ്രഖ്യാപനം വയനാട് ജില്ലാ സബ്കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് നിര്‍വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button