News

ഇന്ന് സംസ്ഥാന ബജറ്റ് : പത്താം ബജറ്റ് അവതരണത്തിന് തയ്യാറായി മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം ഒട്ടേറെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9നു ധനമന്ത്രി ടി.എം.തോമസ് ഐസക് തന്റെ പത്താം ബജറ്റ് അവതരിപ്പിക്കും. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപയുടെയെങ്കിലും വികസന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.
ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷന്‍ 100 രൂപ വീതം വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ ബജറ്റില്‍ പാലിച്ചിരുന്നില്ല. ഇതുകൂടി കണക്കിലെടുത്ത് ഇത്തവണ ക്ഷേമ പെന്‍ഷനില്‍ 100 രൂപയുടെ വര്‍ധന വരുത്തിയേക്കും. മദ്യം, ഇന്ധനം, സ്റ്റാംപ് ഡ്യൂട്ടി എന്നിവയില്‍ വര്‍ധന ഉണ്ടാകില്ലെങ്കിലും ഇന്ധന വിലക്കയറ്റമുണ്ടായ കാലത്തു സംസ്ഥാനം കുറച്ച ഒരു രൂപ നികുതി പുനഃസ്ഥാപിച്ചേക്കും.

ജിഎസ്ടി നടപ്പാക്കിയതിനാല്‍ ബജറ്റില്‍ നികുതി വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ 1% പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം കിട്ടിയതിനാല്‍ ബജറ്റിലെ ഏറ്റവും ശ്രദ്ധയാര്‍ന്ന പ്രഖ്യാപനം ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കു മേല്‍ സെസ് ചുമത്തുമെന്നതായിരിക്കും. ആഡംബര വസ്തുക്കള്‍ക്കും ഉയര്‍ന്ന നികുതി നിരക്കുള്ള ഉല്‍പന്നങ്ങള്‍ക്കും മേലെ സെസ് പ്രഖ്യാപിക്കുമെന്നാണു സൂചന. ഒന്നരക്കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള അനുമാന നികുതി നല്‍കുന്ന വ്യാപാരികളെ ജിഎസ്ടിക്കു മേലുള്ള പ്രളയസെസില്‍ നിന്ന് ഒഴിവാക്കുമെന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button