KeralaLatest NewsNews

ഓരോ ഘട്ടം കഴിയുന്തോറും ഉത്തേജക പാക്കേജ് കൂടുതല്‍ പ്രഹസനം ആയി മാറുകയാണ് : പ്രതികരണവുമായി തോമസ് ഐസക്

തിരുവനന്തപുരം : 20ലക്ഷം കൂടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജ് സംബന്ധിച്ച  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നാലാംഘട്ട പ്രഖ്യാപനം, പ്രതികരണവുമായി  സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഓരോ ഘട്ടം കഴിയുന്തോറും കേന്ദ്രത്തിന്റെ കൊവിഡ് ഉത്തേജക പാക്കേജ് പ്രഖ്യാപനം വെറും പ്രഹസനമായിക്കൊണ്ടിരിക്കുകയാണെന്നും, പതിയെ പറഞ്ഞ് തുടങ്ങിയ നയങ്ങളുടെ യഥാര്‍ത്ഥ നിറം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

Also read : സംസ്ഥാനത്ത് മൂന്നാംഘട്ടത്തില്‍ പടരുന്നത് ജനിതക മാറ്റം വന്ന വൈറസാണോ എന്ന് സംശയം: രോഗിയുമായി അൽപസമയം ഇടപെട്ടവർ പോലും രോഗികളാകുന്നു

ഒരുസ്ഥലത്തും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്നില്ല. ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണിത്. അവരുടെ കയ്യില്‍ പണമെത്തിക്കാനുള്ള ഒരു നടപടികളും ഇല്ല. സര്‍വ്വ മേഖലയിലും സ്വാകാര്യവത്ക്കരണം നടത്തുമെന്നാണ് ധനമന്ത്രി പറയുന്നത്. പൊതുജന ആരോഗ്യ സംവിധാനരംഗത്തിന്റെ ആവശ്യകത കൂടുതല്‍ മനസ്സിലാക്കേണ്ടുന്ന സാഹചര്യം ആയിട്ടും അതിനുവേണ്ടി യാതൊന്നും കേന്ദ്രം ആലോചിക്കുന്നില്ല. പകരം കോര്‍പ്പറേറ്റ് ആശുപത്രികളുടെ ശൃംഖല ഉണ്ടാക്കാനുള്ള പിന്തുണ നല്‍കുന്നു. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നും ഇടപപൊതെ യാതൊരു ഗുണവുമില്ലാത്ത ചിന്തകളാണ് കേന്ദ്രം നടത്തുന്നതെന്നും . ഇന്ത്യയുടെ പൊതുസ്വത്ത് കൊവിഡിന്റെ മറവില്‍ വിറ്റുതുലയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button