Latest NewsCarsAutomobile

ഇന്ത്യൻ വിപണിയിൽ നിന്നും വിടപറയാൻ ഒരുങ്ങി ഈ വാഹന നിർമാതാക്കൾ

ഇന്ത്യൻ വിപണിയിൽ നിന്നും വിടപറയാൻ ഒരുങ്ങി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ഇന്ത്യ. മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയതും വില്‍പ്പനയിലെ ഇടിവുമാണ് ഇതിനു കാരണമെന്നാണ് റിപ്പോർട്ട്.

FIAT

പുണ്ടോ, ലിനിയ, പുണ്ടോ അബാത്ത്, അവച്യൂറ, അര്‍ബന്‍ ക്രോസ് എന്നീ കാറുകളാണ് ഫിയറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ മോഡലുകള്‍ക്ക് പുതിയ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫിയറ്റ് ലിനിയ, പുണ്ടോ എന്നീ കാറുകൾ 101 യൂണിറ്റ് മാത്രമാണ് വിറ്റുപോയത്.

ഫിയറ്റായിരുന്നു മാരുതി, ടാറ്റ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ക്ക് ഡീസല്‍ എന്‍ജിന്‍ നിര്‍മ്മിച്ചു നല്‍കുന്നത്. എന്നാൽ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ എത്തുന്നതോടെ നിര്‍മാണ ചിലവ് ഉയരുമെന്നതിനാൽ ഈ കമ്പനികളും സ്വന്തമായി എന്‍ജിന്‍ വികസിപ്പിക്കാനൊരുങ്ങുന്നതും ഫിയറ്റിനു തിരിച്ചടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button