Latest NewsIndian Super LeagueSports

ഡല്‍ഹിയോടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്തേക്ക്

ഐഎസ്എല്ലില്‍ കേരളാബ്ലാസ്‌റ്റേഴ്‌സിനെതിരെ ഡല്‍ഹിഡൈനാമോസിന് തകര്‍പ്പന്‍ ജയം.
മത്സരത്തിലുടനീളം ഡൈനാമോസ് ആധിപത്യം പ്രകടമായപ്പോള്‍, ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റില്‍ ജിയാന്നി സുയ്വര്‍ലൂന്‍ ഡല്‍ഹിയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍, ഇഞ്ചുറി ടൈമില്‍ അനാവശ്യമായി വഴങ്ങിയ പെനാല്‍ട്ടി റെനെ മിഹെലിക്ക് ഗോളാക്കി മാറ്റുകയായിരുന്നു. ബാലാസ്റ്റേഴ്‌സിന്റെ ആറാം തോല്‍വികൂടിയാണിത്. മത്സരത്തില്‍ മൂന്നു കേരള താരങ്ങള്‍ യെല്ലോ കാര്‍ഡും ലാല്‍റുവാത്താര ചുവപ്പു കാര്‍ഡും കണ്ടിരുന്നു. 14 മത്സരങ്ങളില്‍ നിന്നും 10 പോയിന്റാണ് ബ്വാസ്‌റ്റേഴ്‌സിന് സ്വന്തമായുള്ളത്.

ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മത്സരം വരുതിയിലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. പഴുതടച്ച പ്രതിരോധം തീര്‍ക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടപ്പോള്‍, ചാങ്‌തേയുടെ നേതൃത്വത്തില്‍ ഡൈനാമോസ് പല തവണ കേരള ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി. 13 കളികളില്‍ നിന്നും രണ്ട് ജയത്തോടെ പോയന്റ് പട്ടികയില്‍ കേരളത്തെ മറികടന്ന് ഡൈനാമോസ് 8ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. മത്സരം 90+4 നില്‍ക്കേ ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിച്ച ഡൈനാമോസ് താരത്തെ ബോക്‌സിനകത്ത് വെച്ച് ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന്റെ ലാല്‍രുത്തരക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍, പെനാല്‍ട്ടിയായി ലഭിച്ച അവസരം മിഹെലിക് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button