Latest NewsIndia

കശ്മീരില്‍ യുവതിയെ വെടിവച്ച്‌ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ വെടിവച്ച്‌ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അക്രമികള്‍ക്കു മുന്നില്‍ കൈകൂപ്പിനിന്ന് തന്നെ കൊല്ലരുതെയെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ യുവതിയുടെ അപേ​ക്ഷ കേള്‍ക്കാതെ തോക്കേന്തിയ അക്രമി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കൊലപാതകത്തിനുശേഷം ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വക്താവ് പറഞ്ഞു.
ഷോപിയന്‍ ജില്ലയിലെ ഡ്രാഗാദ് പ്രദേശത്തുനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button