Latest NewsIndia

രവി പൂജാരി അറസ്റ്റിലായതായി സ്ഥിരീകരിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരു:  അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പൂജാരി അറസ്റ്റിലായതെന്ന സൂചന ഇന്നലെ രാത്രിയോടെയാണ് ബംഗളുരു പൊലീസ് അനൗദ്യോഗികമായി അറിയിച്ചത്.

എഴുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്.

രവി പൂജാരി അറസ്റ്റിലായെന്ന് ബംഗളുരു പൊലീസ് അനൗദ്യോഗികമായി അറിയിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button