Latest NewsKerala

കുട്ടിയുടെ പഠനം വിലയിരുത്താന്‍ സ്‌കൂളില്‍ എത്തിയ അമ്മയെ അധിക്ഷേപിച്ച് അധ്യാപകര്‍; വൈറലായി വീഡിയോ

കുട്ടിയുടെ പഠനത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ അമ്മയോട് വളരെ മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വയറലാകുന്നു. എറണാകുളത്തെ വാളകം സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസ് വരെയുള്ളതാണെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ഒരു ബുക്ക് നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളില്‍ നിന്നും ഈ ബുക്ക് കാണാതെ പോയി. ഇതേ തുടര്‍ന്നാണ് അധ്യാപകര്‍ അമ്മയെ സ്‌കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്. ഇക്കാര്യത്തെ പറ്റി അറിഞ്ഞിരുന്നില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നും അന്വേഷിച്ച അമ്മയോട് രൂക്ഷമായാണ് അധ്യാപകനും അധ്യാപികയും പെരുമാറിയത്.

https://youtu.be/8PO1k4ssZJM

നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം ദേഷ്യത്തോടെ അധ്യാപകര്‍ ചോദിക്കുന്നുണ്ട്. നിന്റെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല. നിന്റെ കൊച്ചിനെ പഠിപ്പിക്കണമേ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇനി ഇവിടെ പഠിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്‌മെന്റിനെയും വിളിച്ചോണ്ട് വാ- എന്നാണ് അധ്യാപകന്‍ പറയുന്നത്. സംഭാഷണത്തിനിടയില്‍ അമ്മ അതേ സ്‌കൂളില്‍ അധ്യാപികയായിരുന്നു എന്ന് പറയുന്നുണ്ട്. സ്‌കൂളില്‍ തിരിച്ചെടുക്കാത്തതിലുള്ള ദേഷ്യം തീര്‍ക്കുകയാണ് അവര്‍ എന്നും അധ്യാപകര്‍ ആരോപിക്കുന്നുഅടുത്തു നിന്ന ഒരാളാണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത്.വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സൈബര്‍ ലോകത്ത് ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button