Latest NewsInternational

മരണത്തെ മുത്തം കൊടുത്തുവിട്ട സഞ്ചാരി; വീഡിയോ വൈറല്‍

മരണ ദൂതനായ നീല നീരാളിയെ കണ്ട വിനോദ സഞ്ചാരി അതിനെ എടുത്ത് മുത്തം നല്‍കുകയും വീഡിയോ എടുക്കുകയും ചെയ്തു

മരണത്തെ മുഖാമുഖം കണ്ട സഞ്ചാരിയുടെ അനുഭവമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മരണ ദൂതനായ നീല നീരാളിയെ കണ്ട വിനോദ സഞ്ചാരി അതിനെ എടുത്ത് മുത്തം നല്‍കുകയും വീഡിയോ എടുക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ കടല്‍തീരത്തുകൂടെ നടക്കുമ്പോള്‍ നീല നിറത്തിലുള്ള ജീവിയെ കാണുകയും അതിനെ കയ്യിലെടുത്ത് താലോലിക്കുകകയും മുത്തം കൊടുക്കുകയും ചെയ്തു. ഇത്രയും ഭംഗിയുള്ള ജീവിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് വിഡിയോയും പോസ്റ്റ് ചെയ്തതു.ഇതോടെ കഥ മാറുന്നു. വിനോദസഞ്ചാരി പോസ്റ്റ് ചെയ്ത വിഡിയോയിലെ ജീവി കൊടുംവിഷമുള്ള നീല നീരാളിയായിരുന്നു. നീരാളിയുടെ ശരീരത്തിലെ വിഷം മനുഷ്യനില്‍ എത്തിയാല്‍ എട്ടുസെക്കന്റ്ഡിനുള്ളില്‍ വ്യാപിച്ച്, പത്തുനിമിഷത്തിനുള്ളില്‍ മരണം സംഭവിക്കും. അത്രയേറെ കൊടുവിഷമുള്ള ഒന്നിനെയാണ് മുത്തം നല്‍കി വീണ്ടും കടലിലേയ്ക്ക് വിട്ടത്. ഇത് തിരിച്ചറിഞ്ഞ വിഡിയോ കണ്ടവര്‍ ഒന്നടങ്കം ഭാഗ്യം കൊണ്ടാണ് മരണത്തില്‍ നിന്നും രക്ഷപെട്ടതെന്ന് കമന്റ് ചെയ്തു.

shortlink

Post Your Comments


Back to top button