കൊച്ചി; അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നാണ് 12 ഉദ്യോഗസ്ഥരുടെയും ആരോപണം. ഇതിനാല്‍ തന്നെ തങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അവര്‍ പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത്.
വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു.ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. അച്ചടക്ക നടപടി നേരിടുന്ന ഇവരെ ഒഴിവാക്കിയാണ് ആഭ്യന്തരവകുപ്പ് പുതിയ സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇതിനൊപ്പം പൊലീസില്‍ വ്യാപക അഴിച്ചു പണിയും സര്‍ക്കാര്‍ നടത്തി. 63 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പി മാര്‍ക്കും സ്ഥലം മാറ്റമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ട മാര്‍ക്ക് സ്ഥാനകയറ്റത്തോടെ പുനര്‍ നിയമനവും നല്കി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മാറ്റം.ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി വൈ എസ് പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് പന്ത്രണ്ട് പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇവരെ സിഐമാരായി തരംതാഴ്ത്തും.
Post Your Comments