Latest NewsIndia

ഗോമാംസം കൈവശംവെച്ചതിന് അഞ്ച് പേര്‍ അറസ്റ്റില്‍: പിടിയിലായവരില്‍ മൂന്നു ചൈനക്കാരും

നാഗ്പുര്‍: ഗോമാംസം കൈവശംവെച്ചതിന് മൂന്നു ചൈനക്കാര്‍ അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് നാഗ്പുര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എസ് യു വി വാഹനത്തില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാം മാംസമാണ് കണ്ടെത്തിയത്.

വാഹനത്തിന്റെ ഡ്രൈവര്‍ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം ലാബില്‍ പരിശോധനക്കയച്ച മാംസ സാംപിളുകള്‍ പശുവിന്റേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് അഞ്ചു പ്രതികളുടേയും അറസ്റ്റ്.

സാവ്നെര്‍ കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരെയും ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്തു. ലിങ് ചു ചുങ്ങിനെ ശാരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button