Latest NewsKerala

മാവോയ്സ്റ്റുകളെ പിടികൂടാനായി നിയോഗിച്ച ഉദ്ദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

മലപ്പുറം: തമിഴ്നാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയ ദൗത്യ സേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. സിവില്‍ പൊലീസ് ഓഫീസറായ ഗൂഡല്ലൂര്‍ സ്വദേശി രാജാണ് മരിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഗൂഡല്ലൂരിനും ഊട്ടിക്കും ഇടയിലുള്ള ദൈവമലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 5 പൊലീസുകാരെ പെരിന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയില്‍ എത്തിച്ചു. സതീശ്, പി. നാഗരാജ്, ആര്‍. തുളസീറാം, മകുടീശ്വരന്‍, അന്‍പരശന്‍ എന്നിവരെ നിസാര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button