Latest NewsIndia

മമതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

താക്കൂര്‍ ന​ഗര്‍: മമത ബാനര്‍ജിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയോട് ജനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്നേഹം കണ്ട് മമത ബാനര്‍ജി പരിഭ്രാന്തയാണെന്നും മോദി പറയുന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് വാ​ഗ്ദാനം നല്‍കി പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ അവകാശ ബില്ലിനെ പിന്തുണയ്ക്കാനും മോദി ആവശ്യപ്പെട്ടു. ബം​ഗാളില്‍ ബിജെപിയുടെ പ്രചരണ പരിപാടിയില്‍ പ്രസം​ഗിക്കുകയായിരുന്നു മോദി.

പിന്നാക്കവിഭാ​ഗത്തില്‍ ഉള്‍പ്പെട്ട മതുവാ സമുദായത്തിന്റെ പരിപാടിയിലായിരുന്നു മോദിയുടെ പ്രസം​ഗം. ”എന്തിനാണ് ‘ദീദി’യും അവരുടെ പാര്‍ട്ടിയും ബിജെപിയ്ക്കെതിരെ അക്രമം ആസൂത്രണം ചെയ്യുന്നതെന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് അവര്‍ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതും.” മോദി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button