Latest NewsIndia

അനധികൃത സ്വത്ത് സമ്പാദനം : റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് കോടതിയില്‍

ന്യൂഡല്‍ഹി : കള്ളപ്പണ കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പട്യാല കോടതി ഇന്ന് വാദം കേള്‍ക്കും.കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വദ്രയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.

വിവാദം ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുടെ സഹായത്തോടെയാണ് ഭൂമി വാങ്ങിയിരിക്കുന്നതെന്നും ഇഡി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് വദ്രയുടെ സഹായി മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റെ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യോപേക്ഷയുമായി വദ്ര കോടതിയെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button