Latest NewsKeralaNews

നവവധുവിന് എതിരെയുള്ള ഗാര്‍ഹിക പീഡനം: പ്രതി രാഹുല്‍ തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് പനക്കപ്പാലം സ്വദേശിനി

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുല്‍ മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരം. രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി രംഗത്ത് എത്തി. നേരത്തെ ഈ യുവതിയുമായി രാഹുലിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇത് നിലനില്‍ക്കെയാണ് രാഹുല്‍ വീണ്ടും വിവാഹിതനായതെന്നും യുവതി വെളിപ്പെടുത്തി. രാഹുലിന്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയെന്ന് യുവതി പറയുന്നു.

Read Also: നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനം: പന്തീരങ്കാവ് പൊലീസിനെ വിശ്വാസമില്ലെന്ന് യുവതിയുടെ പിതാവ് ഹരിദാസ്

അതേ സമയം, പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുല്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button