Latest NewsIndia

സീമാഞ്ചല്‍ എക്‌സ്പ്രസ് പാളംതെറ്റി 6 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

വൈശാലി: സീമാഞ്ചല്‍ എക്‌സ്പ്രസ് പാളംതെറ്റി ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പറ്റ്‌നയില്‍ നിന്നും 30 കിലോമീറ്റര്‍ മാറി ബീഹാറിലെ വൈശാലിയില്‍ ആണ് സംഭവം. ട്രെയിനിന്റെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ഓഫീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സീമാഞ്ചല്‍ എക്‌സ്പ്രസിന്റെ ഒമ്പത് ബോഗികള്‍ പാളംതെറ്റിയെന്ന് മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 3 സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കോച്ചുകളും ഒരു എസി കോച്ചുമാണ് പാളം തെറ്റിയത്. ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ അനന്ത് വിഹാര്‍ ടെര്‍മിനല്‍ വരെയാണ് സീമാഞ്ചല്‍ എക്‌സ്പ്രസിന്റെ യാത്ര. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button