KeralaLatest News

രവി പൂജാരി അറസ്റ്റിലായോയെന്ന് സ്ഥിരീകരണം ; ഇന്റർപോളിന് കത്ത്

ഡൽഹി : കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയായ അധോലോക നായകൻ രവി പൂജാരി അറസ്റ്റിലായോയെന്ന് സ്ഥിരീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഇന്റർപോളിന് പോലീസ് കത്ത് നൽകി. സിബിഐ മുഖേനയാണ് കത്ത് നൽകിയത്.

കേസിൽ പോലീസ് ഇന്റർപോളിനെ സമീപിക്കുന്നത് രണ്ടാം തവണ.രവി പൂജാരി എവിടെയാണെന്ന് അറിയാനാണ് നേരത്തെ സമീപിച്ചത്. കര്‍ണാടക മഹാരാഷ്ട്ര രാജസ്ഥാന്‍ തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകള്‍ പൂജാരിയുടെ പേരിലുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേസുകള്‍ നിലനില്‍ക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുക സാധാരണ നിലയില്‍ എളുപ്പമല്ല. അതുകൊണ്ടാണ് മുന്‍കൂര്‍ അവകാശവാദം ഉന്നയിച്ച് കത്തയച്ചത്.

അതേസമയം രവി പൂജാരി തനിക്ക് നേരെ വധഭീഷണി മുഴക്കിയതായി പി.സി ജോർജ് എംഎൽഎ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button