KeralaLatest News

കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : സംസ്ഥാന പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല്് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ തളിപറമ്പ് എളമ്പരേത്ത് സംസ്ഥാന പാതയില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 യോടെയായിരുന്നു അപകടം. സ്‌കൗട്ട് ക്യാംപ് തിരിച്ചു വരികയായിരുന്ന അധ്യാപകനും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരുക്കേറ്റത്.

ഇവര്‍ സഞ്ചരിച്ച മാരുതി അള്‍ട്ടോ കാറും ബാരലുമായി പോകുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സ്‌കൗട്ട് അധ്യാപകന്‍ കുറുമാത്തൂരിലെ വി.വി ഹരീന്ദ്രന്‍, വിദ്യാര്‍ത്ഥികളായ കെ.പി അക്ഷയ്, ജയറാം, റസല്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button